ബാലരാമപുരം:കേബിൾ ടിവി സൗകര്യം ഇല്ലാത്ത വീടുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ 31 കേന്ദ്രങ്ങളിൽ അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഓൺലൈൻ പഠനമൊരുക്കി.സാമൂഹിക അകലം പാലിച്ച് 5 മുതൽ 10 വരെ ബാച്ചിലെ കുട്ടികൾക്ക് പഠിക്കുന്നതിനുള്ള സൗകര്യമാണ് ഓരോ കേന്ദ്രത്തിലും ഒരുക്കിയിരിക്കുന്നത്.ഗ്രന്ഥശാലകൾ,​ സന്നദ്ധ സാമൂഹ്യ പ്രസ്ഥാനങ്ങൾ,​ഓഫീസുകൾ എന്നിവയാണ് ഓൺലൈൻ പഠനത്തിനായി തയ്യാറാക്കിയിരിക്കുന്നത്.വരും ദിവസങ്ങളിൽ കൂടുതൽ പഠനകേന്ദ്രങ്ങൾ ഒരുക്കുമെന്ന് എം.എൽ.എ അറിയിച്ചു.