തിരുവനന്തപുരം: ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് വനംവകുപ്പ് തയ്യാറാക്കിയ വൃക്ഷത്തൈകളുടെ സംസ്ഥാനതല വിതരണം മന്ത്രി അഡ്വ.കെ. രാജു നിർവഹിച്ചു. കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രവളപ്പിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ അനിതയ്ക്ക് വൃക്ഷത്തൈ കൈമാറി. ദൂരദർശൻ കേന്ദ്രവളപ്പിൽ മന്ത്രി തൈ നടുകയും ചെയ്‌തു. വി.കെ. പ്രശാന്ത് എം.എൽ.എ, വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വർമ്മ, ഇ. പ്രദീപ് കുമാർ, രാജേഷ് രവീന്ദ്രൻ, സിദ്ദീഖ്, ദൂരദർശൻ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ എസ്. സഞ്ജീവ്, ഡി.സി.എഫ്.വൈ.എം. ഷാജികുമാർ തുടങ്ങിയവരും പങ്കെടുത്തു.