123

തിരുവനന്തപുരം: കണ്ണമ്മൂലയിൽ നിന്നും പുത്തൻപാലത്തേയ്ക്കുള്ള റോഡിൽ സിമന്റ് മിക്‌സർ ലോറി താഴ്ന്നു. കുടിവെള്ള പൈപ്പിടാൻ കുഴിച്ച കുഴിയിലാണ് കഴിഞ്ഞ ദിവസം രാവിലെ ലോറി താഴ്ന്നത്. സമീപത്ത് കെട്ടിട നിർമ്മാണ ആവിശ്യങ്ങൾക്കായി എത്തിയതായിരുന്നു ലോറി. നാട്ടുകാരും പൊലീസുമെത്തി പരിശ്രമിച്ചെങ്കിലും ലോറി നീക്കാൻ കഴിഞ്ഞില്ല. തുട‌ർന്ന് ക്രെയിനെത്തിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി മാറ്റാനായത്. ജല വിതരണത്തിനുള്ള പൈപ്പിനുവേണ്ടി മാസങ്ങൾക്കു മുമ്പ് റോഡ് വെട്ടിപ്പൊളിച്ചെങ്കിലും കുഴികൾ ഭാഗികമായാണ് മൂടിയിരുന്നത്. മഴ പെയ്‌തതോടെ റോഡ് മുഴുവനും ചെളിക്കളമായി. ലോറി താഴ്ന്നതോടെ റോഡിലെ ഗതാഗതം മണിക്കൂറുകളോളം ഭാഗിമായി തടസപ്പെട്ടു. അടിയന്തരമായി റോഡ് ടാർ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.