covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ ആദ്യമായി കൊവിഡ് ഒറ്റ ദിവസം മൂന്നക്കം കടന്നു. 111 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശക്തമായ പ്രതിരോധത്തിനിടയിലും കുത്തനെയുള്ള രോഗ നിരക്ക് സർക്കാരിനെ ആശങ്കപ്പെടുത്തുകയാണ്.

ഇന്നലത്തെ രോഗബാധിതരിൽ 50 പേർ വിദേശത്ത് നിന്നും 48 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 3 ആരോഗ്യ പ്രവർത്തകർക്കും ഉൾപ്പെടുന്നു. അതേസമയം, ഇന്നലെ 22 പേർ രോഗമുക്തരായി.

പാലക്കാട് 40

മലപ്പുറം 18

പത്തനംതിട്ട 11

എറണാകുളം 10

തൃശൂർ 8

തിരുവനന്തപുരം 5

ആലപ്പുഴ 5

കോഴിക്കോട് 4

ഇടുക്കി 3

വയനാട് 3

കൊല്ലം 2

കോട്ടയം 1

കാസർകോട് 1

 1699 ആകെ രോഗികൾ

 973ചികിത്സയിലുള്ളവർ

 712 രോഗമുക്തർ

 14 മരണം

 28 ഹോട്ട് സ്‌പോട്ടുകൾ

(ഇന്നലെ 5)