corona-virus

നെയ്യാറ്റിൻകര :സെപ്ഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന രണ്ട് തടവുകാർക്ക് കൊവിഡ് പോസിറ്റീവായ സാഹചര്യത്തിൽ ജയിൽ സൂപ്രണ്ട് അടക്കം ഡ്യൂട്ടിയിലുണ്ടായിരുന്ന 18 ജയിൽ ജീവനക്കാരുടെയും കൊവിഡ് ഫലം നെഗറ്റീവായി. പരിശോധനയിൽ പോസിറ്റീവ് ആയിരുന്ന തടവുകാരെ പാർപ്പിച്ചിരുന്ന സെല്ലിലെ മറ്റ് തടവുകാരുടെയും ഫലം നെഗറ്റീവാണ്. ഇവരെല്ലാം ഇപ്പോഴും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാണ്. ജീവനക്കാരുടെ ഫലം വന്നെങ്കിലും ക്വൊറന്റൈൻ കാലാവധി അവസാനിച്ച ശേഷം മാത്രമേ ജയിലിൽ നിന്ന് ജീവനക്കാർക്ക് അവരവരുടെ വീടുകളിലേക്ക് പോകാനാവൂ. അതേ സമയം കൊവിഡ് ഭീഷണി ഒഴിയാതെ നിൽക്കുന്ന സാഹചര്യത്തിലും

റിമാൻഡ് പ്രതികളുടെ ദിവസേനയുള്ള വർദ്ധനവ് ജയിൽ ജീവനക്കാരുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ്.