തിരുവനന്തപുരം: ഒരു കോടി ഫലവൃക്ഷത്തൈകൾ നട്ടുവളർത്തൽ' പദ്ധതി സെക്രട്ടേറിയറ്റ് അങ്കണത്തിൽ മാവിൻ തൈ നട്ട് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു. കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ, വനം മന്ത്രി കെ. രാജു എന്നിവരും തൈകൾ നട്ടു. കാർഷികോത്പാദന കമ്മിഷണർ ഇഷിതാ റോയ് , കൃഷി വകുപ്പ് ഡയറക്ടർ ഡോ. വാസുകി എന്നിവരും പങ്കെടുത്തു.
രണ്ടാം ഘട്ടം ജൂലായിൽ വനമഹോൽസവം,തിരുവാതിര ഞാറ്റുവേല എന്നിവയോട് അനുബന്ധിച്ച് തുടങ്ങി സെപ്റ്റംബറിൽ പൂർത്തീകരിക്കും .
കൃഷി, തദ്ദേശ സ്വയംഭരണം, വനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളും കാർഷിക സർവകലാശാലയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവയിലൂടെയും സന്നദ്ധ പ്രവർത്തകർ വഴിയും വീട്, സ്‌കൂൾ വളപ്പുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും നട്ടുപിടിപ്പിച്ച് പരിപാലനം ഉറപ്പുവരുത്തും .
പ്ലാവ്, മാവ്, മാതളം, പാഷൻ ഫ്രൂട്ട്, പനീർ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരകം, മുരിങ്ങ, കറിവേപ്പ്, വാളൻപുളി, കുടംപുളി, റമ്പൂട്ടാൻ, കടച്ചക്ക, മാംഗോസ്റ്റീൻ, ചാമ്പക്ക, പപ്പായ, നേന്ത്രവാഴ, ഞാലിപ്പൂവൻ വാഴ, പാളയൻകോടൻ, അമ്പഴം, അരിനെല്ലി, ബദാം, ലൗലോലിക്ക, ഇലിമ്പൻപുളി, കറിനാരകം, മുളളാത്തി, നെല്ലി, ഞാവൽ, സീതപ്പഴം ഉട്ടാപ്പ, പീനട്ട് തുടങ്ങിയ ഫലവർഗ്ഗ വിളകൾക്കൊപ്പം, മുരിങ്ങ , കറിവേപ്പ് തുടങ്ങിയ 31 ഇനം തൈകളാണ് വിതരണം ചെയ്യുന്നത്.
തണലേകാൻ ഒരു കോടി വൃക്ഷത്തൈകൾ' - മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു