general

ബാലരാമപുരം:തലയൽ കെ.വി.എൽ.പി.എസിലെ പരിസ്ഥിതിദിനാചരണം അഡ്വ.എം.വിൻസെന്റ് എം.എൽ.എ വൃക്ഷത്തെനട്ട് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് മേഴ്സി,​ ഷിബു തേമ്പാമുട്ടം എന്നിവർ സംബന്ധിച്ചു.പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പൂങ്കോട് വാർഡ് ശുചിത്വവാർഡ് എന്ന സന്ദേശവുമായി ശുചിത്യവാരത്തിന് തുടക്കമായി.വാർഡ് മെമ്പർ അംബികാദേവി ഉദ്ഘാടനം ചെയ്തു. കാരുണ്യ ഫൗണ്ടേഷൻ ചെയർമാൻ അനുപമ രവീന്ദ്രൻ മരം നടീൽ നിർവഹിച്ചു.കാരുണ്യ ഭാരവാഹികൾ ആയ സി.ആ‍ർ.സുനു,​ ആർ.വി അജിത് കുമാർ,​ വി.എസ്.രാജീവ്,​ ശോഭനകുമാർ,​ കുന്നുവിള കൃഷ്ണൻകുട്ടി,​ പ്രജികുമാർ,​ വിശ്വംഭരൻ,​ സുരേന്ദ്രൻ ആശാരി,​ രാഗിണി,​ കുശലകുമാരി,​ സാധുശോഭന,​ സുമി അശ്വതി,​ ഷീബാറാണി,​ സുനിത എന്നിവർ നേത്യത്വം നൽകി. പച്ചക്കറിയും പച്ചില മരങ്ങളും നട്ടു പിടിപ്പിച്ച് ഡി.വൈ.എഫ്.ഐ ബാലരാമപുരം സൗത്ത് മേഖലയുടെ പരിസ്ഥിതിദിനാചരണം നടന്നു. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സിന്ധു നിർവ്വഹിച്ചു. വീടുകളിൽ വൃക്ഷത്തൈ വിതരണവും നടന്നു. കാവിൻപുറം സുരേഷ്,​ അജ്മൽ ഖാൻ,​ നവനീത്,​ ജ്യോതിഷ്,​ വിനോദ്,​ അനജ്,​ അലക്സ്,​ അശ്വന്ത് വൈശാഖ് എന്നിവർ സംബന്ധിച്ചു. സി.എം.പി കോവളം ഏര്യാകമ്മിറ്റിയുടെ നേത്യത്വത്തിൽ പരിസ്ഥിതി ദിനത്തിൽ അതിജീവനം കൃഷിയിലൂടെ ക്യാമ്പിന്റെ ഭാഗമായി തെങ്ങും തൈ,​ മരച്ചീനി,​ കൂവ എന്നിവ നടുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ പ്രഫുല്ലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോവളം ഏര്യാ സെക്രട്ടറി സുരേഷ് കുമാർ,​ കാട്ടുനട റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഗീരിശൻ,​ മംഗലത്തുകോണം മോഹനൻ,​ സി.എം.പി കോവളം എര്യാകമ്മിറ്റിയംഗം പുരുഷോത്തമൻ,​ വിനുകുമാർ പുഷ്പാങ്കതൻ എന്നിവർ സംബന്ധിച്ചു. പച്ചക്കറിയും പച്ചിലമരങ്ങളും നട്ട് പിടിച്ച് പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ആശയവുമായി പഴയകട റസിഡൻസ് അസോസിയേഷൻ. അസോസിയേഷൻ പ്രസിഡന്റ് അമീർഷാ,​ സെക്രട്ടറി സെയ്യദ് അലി,​ ട്രഷറർ സിയാദ് മറ്റ് ഭാരവാഹികളായ സാഹീർഷാ,​ സജി മുഹമ്മദ്,​ സെയ്യദ് മുഹമ്മദ്,​ ഷാജഹാൻ എന്നിവർ നേത്യത്വം നൽകി.