തിരുവനന്തപുരം:ഇന്നലെ ജില്ലയിൽ 5 പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചതിൽ 4 പുരുഷന്മാരും ഒരു സ്ത്രീയുമാണ്. കണ്ണൂർ വിമാനത്താവളം വഴി തജികിസ്ഥാനിൽ നിന്നെത്തിയ കാഞ്ഞിരംകുളം സ്വദേശി (19), കണ്ണൂർ വിമാനത്താവളം വഴി തജികിസ്ഥാനിൽ നിന്നെത്തിയ കല്ലമ്പലം സ്വദേശി (20), കണ്ണൂർ വിമാനത്താവളം വഴി തജികിസ്ഥാനിൽ നിന്നെത്തിയ കല്ലമ്പലം സ്വദേശി (18), കണ്ണൂർ വിമാനത്താവളം വഴി തജികിസ്ഥാനിൽ നിന്നെത്തിയ കല്ലമ്പലം സ്വദേശി (20),ഹരിയാനയിൽ നിന്ന് ട്രെയിൻ മാർഗമെത്തിയ ഒറ്റൂർ സ്വദേശി (24) എന്നിവരാണ്. പുതുതായി 49 പേർ കൂടി അഡ്മിറ്റായതോടെ ആശുപത്രികളിൽ നിരീക്ഷണത്തിലായവരുടെ എണ്ണം 198 ആയി. ജില്ലയിൽ പുതിയ ഹോട്ട്സ്പോട്ടുകളില്ല. 382 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയപ്പോൾ 21 പേരെ ഡിസ്ചാർജ് ചെയ്‌തു.
പുതുതായി നിരീക്ഷണത്തിലായവർ-876
ആകെ നിരീക്ഷണത്തിലുള്ളവർ -13288
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ-11293 പേർ
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -198 പേർ
കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1797 പേർ
പരിശോധനയ്ക്കായി അയച്ചത് 426 സാമ്പിളുകൾ
നെഗറ്റീവായത് 257 പരിശോധനാഫലങ്ങൾ