തിരുവനന്തപുരം: ജില്ലയിലെ ആദ്യ കൊവിഡ്19 മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കളക്ടറേറ്റിൽ ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ നിർവഹിച്ചു. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സ്രവം ശേഖരിക്കുന്നതിനും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുന്നതിനുമുള്ള സൗകര്യങ്ങൾ വാഹനത്തിലുണ്ട്. മൂന്ന് ആരോഗ്യപ്രവർത്തകരാണ് വാഹനത്തിലുണ്ടാവുക. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിലാണ് ആദ്യ ഘട്ടത്തിൽ വാഹനമെത്തി പരിശോധന നടത്തുക. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സാമ്പിളുകൾ ശേഖരിക്കാൻ ഇതിലൂടെ സാധിക്കുമെന്നും വരും ദിവസങ്ങളിൽ ഒരുവാഹനം കൂടി യൂണിറ്റിന്റെ ഭാഗമാക്കുമെന്നും കളക്ടർ പറഞ്ഞു.