court-verdict

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കേസിൽ കറുകുറ്റി സ്വദേശി അമൽ ടോമിക്ക് (24) എറണാകുളം പോക്സോ കോടതി പത്ത് വർഷം കഠിന തടവും 25, 000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയാൽ തുക പെൺകുട്ടിക്ക് നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണെമന്നും വിധിയിൽ പറയുന്നു.

2015 സെപ്തംബർ മുതൽ 2016 ഫെബ്രുവരി വരെയുള്ള കാലയളവിൽ പെൺകുട്ടിയെ പീഡിപ്പിച്ച് അമൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നാണ് കേസ്. ദൃശ്യങ്ങൾ അവ്യക്തമായിരുന്നതിനാൽ ഇയാൾ സോഷ്യൽ മീഡിയയിലൂടെ പീഡന ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇയാൾ സമാനമായ രണ്ടു പോക്സോ കേസുകളിൽ കൂടി പ്രതിയാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കാലടി പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.