തിരുവനന്തപുരം: കേരളം കൊവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി
വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അത്തരമൊരു അവസ്ഥയിലേക്ക് എത്തിയിട്ടില്ല. ഉറവിടമറിയാത്ത ചില രോഗികളുണ്ടായെങ്കിലും അത് സമൂഹവ്യാപനമെന്ന് കരുതാനാവില്ല. പക്ഷേ, ഒരു ഘട്ടത്തിൽ സമൂഹവ്യാപനമുണ്ടാവുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതൊഴിവാക്കാൻ ശ്രമിക്കുകയാണ്. രോഗബാധിതരുടെ സംഖ്യ ഇനിയും വർദ്ധിക്കും. അത് നേരിടാനുള്ള സംവിധാനങ്ങളൊരുക്കും. ജാഗ്രത ശക്തമാക്കണം. ഓരോരുത്തരും സ്വയം പടയാളിയാവണം. ഇളവുകൾ രോഗം പടരാനുള്ള സാധ്യതയാവരുത്. .
. ഈ മാസം ഒരു ലക്ഷത്തിലധികം പേർ വിദേശത്തു നിന്നെത്തും. പൊതുഗതാഗത സംവിധാനം തുറക്കുമ്പോൾ എണ്ണം വർദ്ധിക്കും. എല്ലാവരെയും സുരക്ഷിതമായി സ്വാഗതം ചെയ്യേണ്ടതുണ്ട്. പത്ത് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് കൂടുതൽ കരുതൽ വേണ്ടതിന്റെ സൂചനയാണ്. ഗുരുതരമായ രോഗം ബാധിക്കുന്നവർക്കുള്ള പ്രോട്ടോകോൾ ആരോഗ്യവകുപ്പ് തയ്യാറാക്കും. രോഗവ്യാപനം തീവ്രമായ സ്ഥലങ്ങളിൽ നിന്ന് വരുന്നവരെ അതിവേഗത്തിൽ പരിശോധിക്കാൻ സംവിധാനമൊരുക്കും. ചില റെയിൽവെ
സ്റ്റേഷനുകളിൽ ഇറങ്ങിയാൽ വീട്ടിലെത്താൻ യാത്രാസൗകര്യം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. ബസുകളും വാഹനങ്ങളും കളക്ടർമാർ ഏർപ്പാടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.