തിരുവനന്തപുരം:പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ 'കേരകേദാരം' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സി.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം ബിനോയ് വിശ്വം എം.പി കരകുളത്ത് തെങ്ങിൻ തൈ നട്ടു നിർവഹിച്ചു.എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ എം.ജി.രാഹുൽ, കവിത രാജൻ, പി.എസ്.നായിഡു, കരകുളം രാജീവ്, രാജപ്പൻ നായർ, ഐ.ജെ.സന്തോഷ്, കെ.ഉദയകുമാർ, ജയകുമാർ, ടി.രവീന്ദ്രൻ, എസ്.ആർ.രതീഷ്, അനിൽകുമാർ, ബി.എസ്.വനജകുമാർ, എ.രാജീവ്, മനോഹരൻ നായർ എന്നിവർ പങ്കെടുത്തു.