masjit

തിരുവനന്തപുരം: 9 മുതൽ സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും തൽക്കാലം പാളയത്തെ ജുമാ മസ്ജിദ് തുറക്കേണ്ടതില്ലെന്ന് ഇന്നലെ തീരുമാനിച്ചതായി ജമാഅത് പരിപാലന സമിതി അറിയിച്ചു. മസ്ജിദിൽ ആരാധനയ്ക്കായി എത്തുന്നവരിൽ ഭൂരിഭാഗവും യാത്രക്കാരും അപരിചിതരുമാണ്. ഈ സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നത് ബുദ്ധിമുട്ടായിരിയ്ക്കും. ഇത് പരിഗണിച്ചാണ് മസ്ജിദ് തുറക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് ജമാഅത് ജനറൽ സെക്രട്ടറി എം.സലീം അറിയിച്ചു.