തിരുവനന്തപുരം: നഗരത്തിൽ ലോക്ക് ഡൗൺ വിലക്ക് ലംഘനം നടത്തിയ 24 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാർഗ നിർദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ 14 വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 249 പേർക്കെതിരെയും നടപടിയെടുത്തു. കളക്ടർ ഡോ. നവ്‌ജോത് സിംഗ് ഖോസ ഇന്നലെ സിറ്റി പൊലീസ് ആസ്ഥാനം സന്ദർശിച്ചു. തിരുവനന്തപുരം സിറ്റിയിലെ കൊവിഡ് സുരക്ഷാ പ്രവർത്തനങ്ങളുടെ ഏകോപനം സംബന്ധിച്ച് കമ്മിഷണറുമായി ചർച്ച നടത്തി.