പാറശാല: കോർപ്പറേറ്റ് കുത്തകകൾക്ക് നൽകിയ ബാങ്ക് വായ്പ എഴുതി തള്ളിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ (എസ്) പെരുങ്കടവിള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ ഡോ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. മാരായമുട്ടം പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണയിൽ ജില്ലാ സെക്രട്ടറി വി.സുധാകരൻ,പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സൈമൺ,എം.പാലയ്യൻ,വടകര ശശി തുടങ്ങിയവർ സംസാരിച്ചു.