തിരുവനന്തപുരം : കൊവിഡ് രോഗ്യവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ആരംഭിച്ച ഓൺ ലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി വി.കെ.പ്രശാന്ത് എം.എൽ.എയുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവിൽ ടി.വി വിതരണം ആരംഭിച്ചു. നെട്ടയം പാപ്പാടുള്ള സഹോരങ്ങളായ എട്ട്, പ്ലസ് വൺ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വീട്ടിലെത്തിയാണ് എം.എൽ.എ ടി.വി സമ്മാനിച്ചത്.വട്ടിയൂർക്കാവ് മണ്ഡലത്തിൽ ടി.വിയോ കമ്പ്യൂട്ടറോ ഇല്ലാത്തതിന്റെ പേരിൽ ആർക്കുംതന്നെ ഓൺ ലൈൻ ക്ലാസ് നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാവില്ലെന്ന് എം.എൽ എ അറിയിച്ചു.