കാട്ടാക്കട:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സുശ്രുത കാനും പെരുംകുളത്തൂർ എൻ.എസ്.എസ് കരയോഗം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ഒരു വീട്ടിൽ ഒരു മരം പദ്ധതി സുശ്രുത ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റ് ചെയർമാൻ ഡോ.ശ്രീജ കൃഷ്ണ വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് മെമ്പർ ഡോ.എ.എസ്.പ്രകാശ്,കരയോഗം പ്രസിഡന്റ് ഗംഗാധരൻ നായർ, യൂണിറ്റ് സെക്രട്ടറി ബാലകൃഷ്ണൻ നായർ,സുശ്രുതകാൻ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.കരയോഗത്തിന്റെ കീഴിൽ വരുന്ന വീടുകളിൽ വൃക്ഷത്തൈ വിതരണം ചെയ്തു.