കാട്ടാക്കട:മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ ഫോറം ആട്ടോ റിക്ഷ തൊഴിലാളികൾക്ക് ബോധവത്കരണവും കൊവിഡ് പ്രതിരോധ ശുചീകരണ ഉപകരണങ്ങളും ലഭ്യമാക്കി.കാട്ടാക്കട ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ഡി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു.ആട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികളായ സുനി, കണ്ണൻ,എച്ച്.ആർ.എസ്.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് സിസിൽ വർഗീസ്, സംസ്ഥാന മഹിളാ പ്രസിഡന്റ് ഷീജ,ജില്ലാ പ്രസിഡന്റ് വി. എസ്.ശരത് പ്രസാദ്,ജില്ലാ സെക്രട്ടറി ബി.ശ്രീകുമാർ,ജില്ലാ വൈസ് പ്രസിഡന്റ് അനിൽകുമാർ,ജില്ലാ മഹിളാ പ്രൈസിഡന്റ് ആതിര സിസിൽ,ജില്ലാ മഹിളാ സെക്രട്ടറി സുലേഖ,കാട്ടാക്കട ദാസ് എന്നിവർ സംസാരിച്ചു.