കാട്ടാക്കട:അഗസ്ത്യ വനത്തിലെ ആദിവാസി മേഖലയിലെ ഓൺലൈൻ പഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനം മണ്ണാം കോണിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുനിർവഹിച്ചു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രഞ്ജിത്,ജില്ലാ പഞ്ചായത്തംഗം വി.വിജു മോഹൻ,കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ,വൈസ് പ്രസിഡന്റ് ജിഷ കൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം എ.മിനി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുധീർ,രമേശ്,നബീസത്ത് ബീവി, വത്സലാ രാജ്,ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ,സുധീർ,പട്ടികവർഗ്ഗ പ്രോജക്റ്റ് ഓഫീസർ റഹീം,എസ്.ടി.പ്രമോട്ടർ ദീപിക എന്നിവർപങ്കെടുത്തു.അഗസ്ത്യ വനമേഖലയിലെ ആദിവാസി വിദ്യാർത്ഥികൾക്കായി എട്ട് ഓൺലൈൻ പഠന കേന്ദ്രങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.ജില്ലാ പഞ്ചായത്ത് വിദ്യാർത്ഥികൾക്കായി കുടകൾ വിതരണം ചെയ്തു.