mc-dathan-

കേരളകൗമുദി പ്രസിദ്ധീകരിച്ച എം.സി. ദത്തന്റെ തൊഴിൽ നൈപുണ്യമുണ്ടോ? കേരളത്തിൽ ജോലി കിട്ടുമെന്ന ലേഖനവും കേരളകൗമുദി മുഖപ്രസംഗവും വളരെ പ്രസക്തമാണ്.

നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിലൂടെ കരുത്ത് തെളിയിച്ച ജേതാവായ എം. ചന്ദ്രദത്തൻ സതീഷ് ധവാൻ സ്പേസ് സെന്റർ ഡയറക്ടറായിരിക്കുമ്പോൾ അവിടെ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധേയമാണെന്നറിയാം. റോക്കറ്റ് ഇന്ധനത്തിന്റെ ജ്വലനത്തിനാവശ്യമായ ഓക്സിജനടങ്ങിയ രാസപദാർത്ഥവും കൂടിയുള്ള പ്രൊപ്പലന്റ് പ്ളാനിന് തീ പിടിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണം പാളം തെറ്റുമായിരുന്ന വേളയിൽ സഹപ്രവർത്തകരേയും ഒപ്പമിരുത്തി യുദ്ധകാലാടിസ്ഥാനത്തിൽ ശ്രീഹരിക്കോട്ടയിലെ ഇന്ത്യൻ ബഹിരാകാശ തുറമുഖം സംരക്ഷിച്ച ബഹിരാകാശ ശാസ്ത്ര പ്രതിഭ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമാണ്. അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ കേരളത്തിലെ അർഹരായ തൊഴിൽ രഹിതർക്ക് ഒരത്താണിയാകും.

ശശി കെ. വെട്ടൂർ

കല്ലമ്പലം