അന്തരിച്ച തമിഴ‌്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കായ തലൈവി തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിൽ ടൈറ്റിൽ റോൾ അവതരിപ്പിക്കുന്ന കങ്കണ റണൗട്ട് വ്യക്തമാക്കി.ആമസോൺ പ്രൈമും നെറ്റ്‌ഫ്ളിക്സും ചേർന്ന് 53 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം വാങ്ങിയത്.എ.എൻ. വിജയ് സംവിധാനം ചെയ്യുന്ന തലൈവി തമിഴ്, തെലുങ്ക്,ഹിന്ദി എന്നീ മൂന്ന് ഭാഷകളിലാണ് ഒരുങ്ങുന്നത്.ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത് വരെയുള്ള സംഭവങ്ങളാണ് തലൈവി പറയുന്നത്.
ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ജൂലായിൽ റിലീസ് ചെയ്യാനായിരുന്നു നേരത്തെ പ്ളാൻ ചെയ്തിരുന്നത്.