തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക മാന്ദ്യം ബാധിച്ച വഴിയോരക്കച്ചവട മേഖലയെയും അവിടെ പണിയെടുക്കുന്ന തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു. കോർപറേഷൻ സർവേ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും വഴിയോര കച്ചവടക്കാരെ അന്യായമായി ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഇവർക്ക് ഉടൻതന്നെ തിരിച്ചറിയൽ കാർഡ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.