തിരുവനന്തപുരം: ലോക്ഡൗൺ ഇളവുകളെ തുടർന്ന് ഒൻപത് മുതൽ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം നൽകുന്നതിന്റെ മുന്നോടിയായി ഇന്നലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശുദ്ധിദിനം ആചരിച്ചു. ബോർഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഓഫീസുകളിലും ശുചീകരണം നടന്നു. വിശുദ്ധിദിനത്തിന്റെ ഭാഗമായുള്ള ശുചീകരണത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് ആസ്ഥാനത്ത് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു നിർവഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള 1248 ക്ഷേത്രങ്ങളിലും ദേവസ്വം
ബോർഡിന്റെ മറ്റ് ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.