തിരുവനന്തപുരം: വിൽക്കാനാവാത്ത ടിക്കറ്രുകളുടെ 30 ശതമാനം തിരിച്ചെടുക്കുമ്പോൾ കൊവിഡ് കാരണം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളിലുള്ളവരുടെ മുഴുവൻ ടിക്കറ്രുകളും തിരിച്ചെടുക്കണമെന്ന് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സമ്മാനാർഹമായ ടിക്കറ്രുകൾ ഹാജാക്കുന്നവർക്ക് ഉടൻ പണം നൽകാത്തത് കേരള ഭാഗ്യക്കുറിയുടെ വിശ്വാസ്യത തകർക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ ധനമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.