നെടുമങ്ങാട്: പരിസ്ഥിതി ദിനത്തിൽ അമൃത കൈരളി വിദ്യാഭവനിൽ ജൈവപച്ചക്കറി തോട്ടത്തിന് തുടക്കം കുറിച്ചു.പ്രിൻസിപ്പൽ എസ്.സിന്ധു തൈ നടീൽ ഉദ്‌ഘാടനം ചെയ്തു.മാനേജർ ജി.എസ് സജികുമാർ,അദ്ധ്യാപക - രക്ഷാകർതൃ സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കേരള എൻ.ജി.ഒ അസോസിയേഷൻ നെടുമങ്ങാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വെള്ളറട മുരളി ഉദ്ഘാടനം ചെയ്തു.ജില്ല ജോയിന്റ് സെക്രട്ടറി എസ്.എൽ ശ്രീജിത്ത്, ബ്രാഞ്ച് സെക്രട്ടറി നൗഷാദ്.എം, ബ്രാഞ്ച് ട്രഷറർ കട്ടയ്ക്കോട് രാജേഷ്, അനീഷ്,മറ്റ് ഭാരവാഹികൾ പങ്കെടുത്തു.കല്ലയം ജംഗ്ഷനിൽ കർഷക കോൺഗ്രസ് പ്രവർത്തകർ തണൽ വൃക്ഷ തൈകൾ നട്ടു.മണ്ഡലം പ്രസിഡന്റ് കാരമൂട് രാമചന്ദ്രന്റെ നേതൃത്വത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു,മണ്ഡലം പ്രസിഡന്റ് മരുതൂർ വിജയൻ, ബ്ലോക്ക് സെക്രട്ടറി ബഥേൽ സാംജി,മണ്ഡലം ഭാരവാഹികളായ ശശികുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. കോശി ന്യൂട്ടൺ,അഡ്വ.സനോജ് തുടങ്ങിയവർ പങ്കെടുത്തു.ആനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി. താന്നിമൂട് വാർഡിൽ ഔഷധ വനം സൃഷ്ടിക്കുക എന്നതാണ് പദ്ധതി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഉദ്‌ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ സതികുമാറിന്റെ അദ്ധ്യക്ഷതയിൽ എൻ.ആർ.ഇ.ജി എസ്.എ ഇ. ആർഷ, ഷീജ, പ്രിയ, അമൽ, തൊഴിലുറപ്പ് മേറ്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
കായ് പാടി ജോയിന്റ് ഫാമിംഗ് സഹകരണ സംഘം വൃക്ഷതൈ നടീലും ബോധവത്‌കരണവും സംഘടിപ്പിച്ചു. നൗഷാദ് കായ്പാടി ഉദ്‌ഘാടനം നിർവഹിച്ചു. കരകുളം രാജീവ്, രാജേന്ദ്രൻ, വേങ്കോട് ഗോകുൽ, സൂര്യാലയം രവീന്ദ്രൻ, റഹീം എന്നിവർ പ്രസംഗിച്ചു.