വെള്ളറട: കുടുംബശ്രീ സി.ഡി.എസ് സുഭിക്ഷ കേരളം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു. നവ നാടക സങ്കല്പമായ ഓർഗാനിക് തിയേറ്ററിലൂടെ കാർഷിക സാക്ഷരത എന്ന മുദ്രാവാക്യവുമായി പഞ്ചായത്തിലെ കാർഷിക സമൃദ്ധി വീണ്ടെടുക്കുന്നതിന് വെള്ളറട കൃഷി ഭവൻ,​ തിരുവന്തപുരം വിവ എന്നിവയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ്,​ സി.ഡി.എസ് ചെയർപേഴ്സൺ ജി.കെ.സിന്ധു,​ സനാതനൻ,​ എസ്.എൻ സുധീർ,​ വി.റസിലയ്യൻ തുടങ്ങിയവർ പങ്കെടുത്തു.