കോവളം: ജനമൈത്രി പൊലീസ് കോവളം, വാഴമുട്ടം ഗവ:ഹൈസ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോവളം യൂണിറ്റിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി നടപ്പാക്കിയ എൽ.ഇ.ഡി ടി.വികളുടെ വിതരണം കോവളം പൊലീസ് എസ്.എച്ച്.ഒ പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.വീട്ടിൽ ടി.വി ഇല്ലാത്തതിനാൽ പഠിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കാണ് ടി.വികൾ വിതരണം ചെയ്തത്.വാർഡ് കൗൺസിലർ നിസാബീവി, എസ്.ഐ അനീഷ് കുമാർ, സുധീഷ് കുമാർ, ശിശുപാലൻ, അജി, ബേബി മാത്യു, രഞ്ജിത്ത് മാത്യു, ജനമൈത്രി സി.ആർ.ഒ അശോകൻ, ബീറ്റ് ഓഫീസർ എ.എസ്.ഐ ഷിബുനാഥ്, കോ ഓർഡിനേറ്റർ ആൻഡ് സ്റ്റുഡന്റ് പൊലീസ് ഡ്രിൽ ഇൻസ്ട്രക്ടർ ബിജു.ടി എന്നിവർ പങ്കെടുത്തു.