jaheer-hussain

നാഗർകോവിൽ: തേങ്ങ പട്ടണത്തിൽ 8 വയസായ ബാലികയെ ലൈംഗികചൂഷണം ചെയ്യ്ത 4 വൃദ്ധന്മാർ അടക്കം 6 പേരെ പൊലീസ് അറസ്റ്റ് ചെയ്യ്തു. തേങ്ങാപ്പട്ടണം സ്വദേശിയായ കൂലി തൊഴിലാളിയുടെ 8 വയസ് പ്രായമുള്ള ബാലികയ്ക്ക്ലൈംഗികചൂഷണം നൽകിയ തേങ്ങ പട്ടണം സ്വദേശികളായ മുഹമ്മദ്‌ നൂകു (75), അബ്‌ദുൾ ജാഫർ (67),ജാഹീർ ഹുസൈൻ (55), സഹായ ദാസ് (56), ഒൻപതാം ക്ലാസ് വിദ്യാർഥി, 14 വയസ്സുകാരൻ എന്നിവരെയാണ് പൊലീസ് പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:ബാലികയുടെ അച്ഛൻ നഗർകോവിലിലുള്ള ഇറച്ചി വേട്ട് കടയിൽ ജോലി നോക്കി വന്നിരുന്നു.അമ്മക്ക് മാനസിക അസുഖം ബാധിച്ചത് കാരണം ബാലികയുമായി തേങ്ങാപട്ടണത്തിലുള്ള ഒര് വാടക വീട്ടിൽ താമസിച്ച് വന്നിരുന്നു.കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കാരണം ജോലി നഷ്ട്ടപെട്ടു.തുടർന്ന് കുട്ടി അടുത്തുള്ള വീടുകളിൽ പോയി സഹായം ചോദിക്കുമ്പോൾ അവർ നൽകുന്ന കാശ് ഉപയോകിച്ഛ് ഭക്ഷണം വാങ്ങി വിശപ്പകറ്റിയിരുന്നു.ഇതുപോലെ കുട്ടി സഹായം ചോദിച്ഛ് ചെല്ലുമ്പോൾ അടുത്ത വീട്ടുകാർ കുട്ടിയെ സ്ഥിരം ലൈംഗികചൂഷണം ചെയ്യുന്നതായി കുട്ടി അച്ഛനോട് പരാതി പറഞ്ഞു.തുടർന്ന് കുട്ടിയുടെ അച്ഛൻ മകൾ പറയുന്നത് എല്ലാം വീഡിയോ എടുത്ത് ജില്ലാ പൊലീസ് മേധാവി ശ്രീനാഥിന് പരാതി നൽകി. എസ്.പി ശ്രീനാഥിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുളച്ചൽ എ.എസ്. വിശ്വശാസ്ത്രിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തി വന്നിരുന്ന നിലയിൽ ആണ് ഇവർ പിടിയിലായത്.ഇവരെ 6 പേരെയും പൊലീസ് പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് വൃദ്ധന്മാരായ 4 പേരെ നാഗർകോവിലിലെ ജയിലിലും,2 വിദ്യാർത്ഥികളെ തിരുനെൽവേലി ജുവൈനൽ ഹോമിലേക്കും മാറ്റി.