കല്ലമ്പലം : കരവാരം, ഒറ്റൂർ പഞ്ചായത്തുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇരു പഞ്ചായത്തിലും അഡ്വ.സത്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.കരവാരത്ത് പ്രസിഡന്റ് ഐ.എസ്. ദീപ, വൈസ് പ്രസിഡന്റ് സുരേഷ്,മെഡിക്കൽ ഓഫിസർ,മറ്റ് ഉദ്യോഗസ്ഥർ,ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരും,ഒറ്റൂരിൽ പ്രസിഡന്റ് ആർ.സുഭാഷ്,വൈസ് പ്രസിഡന്റ് രഹ്നാ നസീർ,ആരോഗ്യ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇരു പഞ്ചായത്തുകളും തിരുമാനിച്ചു.കരവാരത്ത് ആദ്യകേസ് വഞ്ചിയൂർ കടവിള, ഭാഗത്തായിരുന്നു. ചികിത്സയിലുള്ള രോഗിയുടെ ഭാര്യയുടെ പരിശോദന ഫലം നെഗറ്റീവാണ്.ഇത് പരിസരവാസികൾക്ക് ഏറെ ആശ്വാസം പകരുന്നു.മറ്റ് മൂന്ന് കേസുകളും വിദേശത്ത് നിന്ന് വന്ന് ക്വാറന്റൈൻ കേന്ദ്രത്തിലിരിക്കെ പരിശോദന ഫലം പോസിറ്റീവായതാണ്. നാട്ടിലെത്താതിരുന്നതിനാൽ ആരും ആശങ്കപ്പെടെണ്ടതില്ലെന്ന് യോഗം വിലയിരുത്തി.ഒറ്റൂർ പഞ്ചായത്തിൽ നിലവിൽ മൂന്ന് പോസിറ്റീവ് കേസുകളാണുള്ളത്.വിദേശത്ത് നിന്നും വന്ന് ക്വാറന്റൈ്ൻ കേന്ദ്രത്തിൽ പ്രവേശിച്ച രണ്ടു പേരും ഹരിയാനയിൽ നിന്നും ട്രെയിൻ മാർഗം എത്തിയ ദമ്പതിമാരിൽ 9 മാസം ഗർഭിണിയായ സ്ത്രീയും ചികിത്സയിലാണ്.