പൂവാർ: കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശ് നില കൃഷിയുടെ നടീൽ, പച്ച തുരുത്ത് തളിരിന്റെയും ഉദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. കർഷകൻ ജെ.സി. സിസിൽ ചന്ദ്രനെ യോഗത്തിൽ ആദരിച്ചു. കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസി കുട്ടപ്പൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ആർ. ബിന്ദു, സുഭിക്ഷ കേരളം കൺവീനർ ടി.ആർ. മനോജ്, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം എം. സുജാത, മുൻ പഞ്ചായത്ത് പ്രസിഡന്റ് രവി, ജനപ്രതിനിധികളായ സിസിലറ്റ് ബായ്, സി. വിൽഫ്രഡ്, എസ്.ആർ. രതീദേവി, ആർ. തങ്കരാജ്, ഡി. പ്രസന്നകുമാരി, ആർ. ശിവകുമാർ, വൈ. സരസ ദാസ്, കെ മധു, ദയാനന്ദൻ, സെക്രട്ടറി സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.