നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 100 ആയി. ഇന്നലെ 8 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്ന് എത്തിയ കുളച്ചൽ റീത്തപുരം സ്വദേശിയായ 25 കാരൻ, 20 വയസുകാരൻ,മൈസൂരിൽ നിന്ന് മധുരയിലെത്തി അവിടെ നിന്ന് കാറിൽ എത്തിയ പട്ടാകശാലിയൻവിള സ്വദേശി 30 വയസുകാരൻ, മുംബയിൽ നിന്ന് എത്തിയ സൂൽവിള സ്വദേശി 27 വയസുകാരൻ, 49 വയസുകാരി, 20 വയസുകാരൻ, 24 വയസുകാരൻ, 45 വയസുകാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇവരെ ആശാരിപ്പള്ളം ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്രി. ജില്ലയിൽ ഇതുവരെ 54 പേരാണ് രോഗമുക്തി നേടിയത്. ആശാരിപ്പള്ളം ആശുപത്രിയിൽ 44 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ മരിച്ചത് രണ്ടുപേർ.