അങ്കമാലി: നാടകനടനും സംവിധായകനുമായിരുന്ന മേനാച്ചേരി എം.ടി. തമ്പി (73 - മാനിഷാദ) നിര്യാതനായി. സംഗീത നാടക അക്കാഡമി ഗുരുപൂജ അവാർഡ് നൽകി ആദരിച്ചിരുന്നു. കൾച്ചറൽ സൊസൈറ്റി ഒഫ് അങ്കമാലിയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് അങ്കമാലി സെന്റ് മേരീസ് സൂനോറോ കത്ത്രീഡൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: സെറീന. മകൻ: എൽദോ (ജർമിനി). മരുമകൾ: സുനിത (ജർമനി).