വിതുര: ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയിൽ ഒാൺലൈൻ ക്ലാസ് ആരംഭിച്ചു. മലയോര കർഷകവേദി ചെയർമാൻ ചായം പി. വിജയൻനായർ ഉദ്ഘാടനം ചെയ്‌തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, മരുതുംമൂട് ഗ്രന്ഥശാലാ പ്രസിഡന്റ് ടി.വി. രാമചന്ദ്രൻനായർ, സെക്രട്ടറി ഡോ. ഷിബു, കെ. രത്നാകരൻ, അജികുമാർ എന്നിവർ പങ്കെടുത്തു.