മലയിൻകീഴ്: വിളവൂർക്കൽ പഞ്ചായത്തിലെ പള്ളിത്തറ-മുതലാമൂഴി റോഡരുകിൽ ലോറിയിൽ കൊണ്ട് വന്ന കക്കൂസ് മാലിന്യം തള്ളി.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.സമീപവാസികളുടെ പരാതിയിൽ ഗ്രാമപഞ്ചായത്ത് അധികൃതർ മാലിന്യം മണ്ണിട്ട് മൂടിയശേഷം ബ്ലീച്ചിംഗ് പൗഡർ വിതറി.മഴക്കാലമായതിനാൽ മാലിന്യം സമീപത്തുള്ള തോട്ടിലെത്തുന്നത്(വിളവൂർക്കൽ) തടയുന്നതിന് അടിയന്തരനടപടി സ്വീകരിക്കണമെന്നും മാലിന്യം തള്ളിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.