തിരുവനന്തപുരം: ചൊവ്വാഴ്ച തുറക്കാമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് ജില്ലയിലെ പ്രധാന ആരാധനാലയങ്ങളെല്ലാം അതിനുള്ള ഒരുക്കത്തിലാണ്. പദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, ബീമാപള്ളി, വെട്ടുകാട് പള്ളി, പാളയം സെന്റ് ജോസഫ് പള്ളി, പഴവങ്ങാടി ക്ഷേത്രം എന്നിവിടങ്ങളിൽ അതത് മേഖലകളിലെ മതപണ്ഡിതന്മാരും ക്ഷേത്ര ഭാരവാഹികളും പ്രത്യേക യോഗം ഇന്നും നാളെയുമായി ചേരും. എന്തെല്ലാം ക്രമീകരണങ്ങളാണ് ചെയ്യേണ്ടതെന്ന് യോഗത്തിൽ തീരുമാനിക്കും. പാളയം ജുമാ മസ്ജിദും വഴുതക്കാട് ജുമാ മസ്ജിദും തുറക്കില്ല. അപരിചിതരും യാത്രക്കാരുമാണ് ഇവിടെ കൂടുതലെത്തുന്നത്. അതുകൊണ്ട് പ്രത്യേക സൗകര്യമൊരുക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് തുറക്കേണ്ടെന്ന് തീരുമാനിച്ചത്.
പ്രധാന ക്രമീകരണങ്ങൾ
പ്രതികരണം
ദർശന സമയം രാവിലെ 6 മുതൽ 12 വരെയും വൈകിട്ട് 5 മുതൽ 7 വരെയുമാണ്. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വകുപ്പ്, പൊലീസ് എന്നിവരുമായി ചർച്ച ചെയ്യും. കൂടുതൽ വിവരങ്ങൾ ക്ഷേത്ര യോഗത്തിൽ തീരുമാനിക്കും.
ആറ്റുകാൽ ഭരണസമിതി
സമൂഹ പ്രാർത്ഥന സാമൂഹിക അകലം പാലിക്കുന്ന തരത്തിൽ ക്രമീകരിക്കും. സർക്കാർ നിർദ്ദേശങ്ങൾ കർശനമായും പാലിക്കും. പ്രായമായവരെ ഒഴിവാക്കാൻ നിർദ്ദേശിക്കും. ബാക്കി തീരുമാനങ്ങൾ പള്ളിക്കമ്മിറ്റിയിൽ ചർച്ച ചെയ്യും.
ബീമാപള്ളി അധികൃതർ
ദിവ്യബലിക്കും തിരുകർമ്മങ്ങൾക്കും 100 ചതുരശ്ര മീറ്ററിൽ 15പേർ എന്ന നിലയിലാണ് ക്രമീകരിക്കുന്നത്. പള്ളിയുടെ വിസ്‌തീർണവും സാമൂഹിക അകലവും കണിക്കിലെടുത്താണ് ക്രമീകരണം. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കും. ആവശ്യമെങ്കിൽ ആളുകളുടെ തിരക്ക് ഒഴിവാക്കാൻ രണ്ടാമതും ദിവ്യബലി അർപ്പിക്കാനുള്ള സൗകര്യമൊരുക്കും.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ അധികൃതർ