ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ നിന്നും തൊഴിൽരഹിത വേതനം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ആധാർ നമ്പർ ലിങ്ക് ചെയ്‌തിട്ടുള്ള ബാങ്ക് പാസ് ബുക്ക്,​ ആധാർ കാർഡ്,​ തൊഴിൽരഹിത വേതന വിതരണ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും,​ വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റും വേതന വിതരണത്തിന് 15 ദിവസത്തിന് മുമ്പ് പഞ്ചായത്ത് ആഫീസിൽ ഹാജരാക്കണം.