ബാലരാമപുരം: പള്ളിച്ചൽ കസ്‌തൂർബാഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈ വിതരണവും ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് മെമ്പർ വിജയൻ,​ സുശീല,​ ജില്ലാ കൗൺസിൽ അംഗം എം. മഹേഷ് കുമാർ,​ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പ്രദീപ്,​ ഗ്രന്ഥശാല നേതൃസമിതി ചെയർമാൻ നടുക്കാട് രാമചന്ദ്രൻ,​ ഗ്രന്ഥശാല ഭാരവാഹികളായ എം.കെ. സാവിത്രി,​ പ്രമോദിനി തങ്കച്ചി,​ പള്ളിച്ചൽ സുനിൽ എന്നിവർ പങ്കെടുത്തു.