തിരുവനന്തപുരം:കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന് വിവിധ സെന്ററുകൾകായി സർക്കാർ നൽകിയ ഗ്രാൻഡ് തുകയിൽ അഴിമതിയുണ്ടെന്നാരോപിച്ച് കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം എംപ്ലോയീസ് യൂണിയൻ (ഐ.എൻ.ടി.യു.സി) യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിൽപ്പ് സമരം നടത്തി. സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സർക്കാർ നടത്തിയ ഈ അഴിമതി അന്വേഷിക്കണമെന്നും, അഴിമതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. യൂണിയൻ സ്റ്റേറ്റ് പ്രസിഡന്റ് ജി .സുബോധൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ. ജയരാമൻ, കുന്നുകുഴി സുരേഷ്, കടകംപള്ളി ഹരിദാസ്, ബി. ഉമേഷ് ,എം .ഹരീഷ്, ഷിബു അബ്ദുൽസലാം, സതീഷ് തുടങ്ങിയവർ പങ്കെടുത്തു.