covid

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 3 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പരശുവയ്ക്കൽ സ്വദേശിനി(52),വാഴിച്ചൽ സ്വദേശി (30),പുളിമാത്ത് സ്വദേശിനി (50) എന്നിവർക്കാണ് രോഗബാധ. പരശുവയ്ക്കൽ സ്വദേശിനി കഴിഞ്ഞ 26ന് കുവൈറ്റിൽ നിന്നും നെടുമ്പാശേരി വഴി എത്തിയതാണ്. വാഴിച്ചൽ സ്വദേശി 3ന് ഹൈദാബാദിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ എത്തി. 3ന് ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴി എത്തിയ ആളാണ് പുളിമാത്ത് സ്വദേശിനി.

ജില്ലയിൽ 65 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 11 പേർ അന്യ ജില്ലക്കാരാണ്. ജില്ലയിൽ പുതുതായി 1001 പേർ രോഗനിരീക്ഷണത്തിലായി. 538 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 33 പേരെ പ്രവേശിപ്പിച്ചു.19 പേർ ആശുപത്രി വിട്ടു. 212 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 296 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ലഭിച്ച 458 ഫലങ്ങൾ നെഗറ്റീവും 3 പോസിറ്റീവുമായി.

വിവിധ സ്ഥാപനങ്ങളിലായി 1944 പേർ നിരീക്ഷണത്തിലുണ്ട്. 2183 വാഹനങ്ങൾ പരിശോധിച്ച് 4417 യാത്രക്കാരെ സ്ക്രീനിംഗ് നടത്തി.കളക്ടറേറ്റ് കൺട്രോൾ റൂമിൽ 245 കാളുകൾ എത്തി. മാനസിക പിന്തുണ ആവശ്യമുള്ള 13 പേർ മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലേക്കു വിളിച്ചു.

ആകെ നിരീക്ഷണത്തിലുള്ളവർ -13456

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ-11300
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ-212
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1944
ഇന്നലെ പുതുതായി നിരീക്ഷണത്തിലായവർ -1001