vidyadharan

കാട്ടാക്കട:ലോറിയിൽ തടികയറ്റുന്നതിനിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു.ആര്യനാട് പറണ്ടോട് ഐത്തി ദിലീപ് ഭവനിൽ വിദ്യാധരൻ(58)ആണ് മരിച്ചത്.ഇന്നലെ നാല് മണിയോടെ യാണ് സംഭവം.കുറ്റിച്ചൽ ഉത്തരംകോട്ട് ലോഡിംഗ് തൊഴിലാളിയായ ഇയാൾ തടികയറ്റുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചു.ഭാര്യ:ലത.മക്കൾ:ദിലീപ്,വിനീഷ്.