പാറശാല: കുളത്തൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്തിലെ വിവിധ സാമൂഹ്യ, യുവജന ക്ലബുകളിലെ ഹരിത കർമ്മ സേനാംഗങ്ങളെ കെ. ആൻസലൻ എം.എൽ.എ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, സെക്രട്ടറി ഹാരിൻ ബോസ്, ജനപ്രതിനിധികൾ, ചങ്ങാതിക്കൂട്ടം വോളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.