മണ്ണൂർക്കോണം : വേമ്പിൽ കൂപ്പ് അഡ്വ. പാസ്റ്റർ ജോർജ് ദാസ് (70) നിര്യാതനായി. ദീർഘകാലം ഉഴമലയ്ക്കൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റായും ബാലജന സഖ്യം നെടുമങ്ങാട് രക്ഷാധികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം ചർച്ച് ഒഫ് ഗോഡ് ഫുൾ ഗോസ്പൽ ഇന്ത്യ ബാർട്ടൺഹിൽ ശുശ്രൂഷകനായിരുന്നു. ജന്മന അന്ധനായിരുന്നെങ്കിലും പൊതുകാര്യങ്ങളിൽ തല്പരനായിരുന്നു. വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: താമർ ജോർജ്. സഹോദരങ്ങൾ : പരേതനായ ജോസഫ്, ബേബി ലാസർ, പരേതയായ സുലോചന, ത്രേസ്യാമ്മ, ഫിലിപ്പ്, സിസിലി, റോയി.