പാറശാല: കാരോട് ,തിരുപുറം ഗ്രാമ പഞ്ചായത്തുകളിലെ വികസന പദ്ധതികൾക്കായി കെ.ആൻസലൻ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും 149 ലക്ഷം രൂപ അനുവദിച്ചു.വിവാദങ്ങളെ തുടർന്ന് ഏറെക്കാലമായി നവീകരണ പ്രവർത്തനം നടത്താതെ ഉപയോഗശൂന്യമായി കിടന്ന കാരോട് പഞ്ചായത്തിലെ വെൺകുളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് 95 ലക്ഷം രൂപ അനുവദിച്ചു.വെൺകുളത്തെ സൈഡ് വാൾ നിർമ്മിച്ച് നവീകരിക്കുന്നതിനും ജലസ്രോതസായി മാറ്റുന്നതിനുമാണ് ഫണ്ട് അനുവദിച്ചത്.കുളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള ടെൻഡർ നടപടികൾ ഉടൻതന്നെ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.കൂടാതെ കാരോട് ഗ്രാമ പഞ്ചായത്തിൽ ബഡ്‌സ് സ്കൂൾ ആരംഭിക്കുന്നതിനായി 34 ലക്ഷം രൂപയും,തിരുപുറം ഗ്രാമ പഞ്ചായത്തിലെ ആരുമാളൂർ ഫാമിലി വെൽഫെയർ സെന്ററിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.