തിരുവനന്തപുരം: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ഗ്ലോബലിന് എവറസ്റ്റ് ഗ്രൂപ്പിന്റെ ഐ.ടി സർവീസ് പ്രൊവൈഡേഴ്സ് ഒഫ് ദ ഇയർ 2020 അംഗീകാരം ലഭിച്ചു. യു.എസ്.ടി ഗ്ലോബൽ ഈ പട്ടികയിൽ ഇടം പിടിക്കുന്നത് ഇതാദ്യമായാണ്. സ്ട്രാറ്റജിക് ഐ.ടി, ബിസിനസ് സർവീസസ്, സോഴ്സിംഗ് എന്നിവയിൽ ഊന്നൽ നൽകി കൺസൾട്ടിംഗ്, ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയാണ് എവറസ്റ്റ് ഗ്രൂപ്പ്.