വാഷിംഗ്ടൺ: ജോർജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ ഇന്ത്യൻ എംബസിക്കു മുന്നിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമക്കു നേരെ അക്രമം നടത്തിയതിൽ അമേരിക്ക മാപ്പ് പറഞ്ഞു. ഇന്ത്യയിലെ യു.എസ് അംബാസഡർ കെന്നതു ജസ്റ്റർ ആണ് ക്ഷമാപണം നടത്തിയത്.
സമാധാനത്തിന്റെ അപ്പോസ്തലൻ എന്ന് ലോകം അറിയപ്പെടുന്ന ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമക്കു നേരെ നടന്ന ആക്രമണം വല്ലാതെ വേദനിപ്പിച്ചതായും ഇത്തരം അക്രമ പ്രവർത്തനങ്ങളെ ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും അംബാസഡർ കെന്നതു ജസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു. അക്രമികൾ ചായം പൂശുകയും, വരക്കുകയും ചെയ്തത പ്രതിമ പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടുവരുമെന്ന് ന് അംബാസിഡർ പറഞ്ഞു. ഭരണക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയും സംഭവത്തെ ശക്തമായി അപലപിച്ചു. അംഗീകരിക്കാനാവാത്ത നടപടിയെന്ന് സെനറ്റർ മാർക്ക് റൂമ്ബിയെ പറഞ്ഞു.
മെട്രോ പോലിറ്റൻ പൊലീസും നാഷണൽ പാർക്ക് പോലീസും സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. പ്രതിക മൂടി വച്ചിരിക്കുകയാണ് ബിൽ ക്ളിൻറൺ പ്രസിഡൻറായിരുന്നപ്പോൾ 2000ൽ ഇന്ത്യൻ പ്രധാനമന്ത്രി വാജ്പേയിയാണ് പ്രതിമ അനാവരണം ചെയ്തത്.