oman

മസ്‌ക്കറ്റ്: ഒമാനിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മത്ര വിലായത്തിൽ ലോക് ഡൗണിൽ ഇളവ് വരുത്തി. അതേസമയം ഓൾഡ് മത്ര, ഹംറിയ, മത്ര സൂഖ് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ തുടരും. മത്ര വിലായത്തിൽ ടാക്സിയടക്കമുള്ള പൊതുഗതാഗത സർവീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരും. നിലവിലെ സാഹചര്യത്തിൽ താമസം മാറാനും അനുവദിക്കില്ല. രാജ്യത്തെ വിദേശികൾക്ക് കൊവിഡ് പരിശോധനയും ചികിത്സയും പൂർണമായും സൗജന്യമാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ പറഞ്ഞു. സ്‌പോൺസർമാരും സർക്കാരും ഇൻഷ്വറൻസ് കമ്പനികളുമാണ് ചെലവ് വഹിക്കുക.