covid-test

മുംബയ്: കൊവിഡിനെതിരായ പ്രതിരോധ വൈറസ് പരീക്ഷണം കുരങ്ങുകളിൽ നടത്താൻ പൂന്നെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി. മഹാരാഷ്ട്ര വനം വകുപ്പാണ് കുരങ്ങുകളിൽ മരുന്ന് പരിശോധിക്കാനുള്ള അനുമതി നൽകിയത്. വാക്സിൻ പരീക്ഷത്തിനായി മുപ്പത് കുരങ്ങുകളെ ഉടനെ പിടികൂടാനാണ് സർക്കാ‌ർ തീരുമാനം.

പൂന്നെയിലെ വദ്ഗാവ് വനത്തിൽ നിന്നാവും കുരങ്ങുകളെ പിടികൂടുക. മൂന്നും നാലും വയസുള്ള കുരങ്ങുകളെയാവും പരീക്ഷണത്തിനായി ഉപയോഗിക്കുക. ഈ പ്രായത്തിലുള്ള മുപ്പത് കുരങ്ങുകളെ ഉടനെ പിടികൂടി അധികൃതർക്ക് കൈമാറാൻ മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് ഉത്തരവിട്ടിട്ടുണ്ട്. പെൺകുരങ്ങുകളെയാണ് സാധാരണ വൈറസ് പരീക്ഷണങ്ങൾക്കായി ഉപയോ​ഗിക്കുക.