കുവൈറ്റ്: ഗൾഫിൽ കുടുങ്ങിയ ഇന്ത്യാക്കാർ വിഷമിക്കേണ്ട. നാട്ടിലെത്താൻ കൂടുതൽ വിമാന സർവീസുകളെത്തുന്നു. ജൂൺ 9 മുതൽ പ്രതിദിനം 12 സർവീസുകളാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും സർവീസ് നടത്തുക. മലയാളികളടക്കം മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ പേർക്കും ഇതിലൂടെ നാട്ടിലെത്താൻ കഴിയും.
യു.എ.ഇയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും 4 വീതവും. ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നും ഒന്നുവീതവും സർവീസുകളാണ് നടത്തുക. വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് 12 വിമാനസർവീസുകൾ പ്രതിദിനം ഉണ്ടാവുക . 420 ഓളം ചാർട്ടേഡ് വിമാനങ്ങൾ വിവിധരാജ്യങ്ങളിൽ നിന്നും സർവീസ് നടത്താനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതുകൂടിയാകുമ്പോൾ കൂടുതൽ സർവീസുകൾ എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നുമുണ്ടാകുമെന്നാണ് അറിയുന്നത്. അതോടെ യാത്രാസൗകര്യമില്ലെന്ന ആശങ്കയ്ക്ക് വിരാമമാകും.