india

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 9971 കൊവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം രണ്ടരലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 287 പേ‍ർ കൊവിഡ് ബാധിതരായി ഇന്ത്യയിൽ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 6929 ആയി ഉയർന്നു. ഞായറാഴ്ച രാവിലെ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇതുവരെ 2,46,628 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ 65 ശതമാനവും നാല് സംസ്ഥാനങ്ങളിലായിട്ടാണെന്നാണ് കണക്ക്. മഹാരാഷ്ട്രയിൽ മാത്രം 90,000 ത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിലും തമിഴ്നാട്ടിലും കാൽലക്ഷത്തിന് മേലെ കൊവിഡ് കേസുകളുണ്ട്. മുംബയ്, ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, എന്നിവയാണ് രാജ്യത്തെ പ്രധാന കൊവിഡ് ഹോട്ട് സ്പോട്ടുകൾ.

നിലവില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. രോഗവ്യാപന തോതില്‍ ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യ ലോകത്ത് മൂന്നാമതാണ്.