rajyasabha-election

ബംഗളൂരു:കർണ്ണാടകയിൽ കൊൺഗ്രസ് നിലനിൽപ്പിന്റെ പോരാട്ടത്തിലാണ്. ബി.ജെ.പിയാകട്ടെ കോൺഗ്രസിനെ തകർക്കാനുള്ള പുറപ്പാടിലും. ബി.ജെ.പി വെളുക്കെ ചിരിച്ച് കാണിക്കുമ്പോൾ കോൺഗ്രസ് എം.എൽ.എ മാർക്ക് ചുവട് തെറ്റുന്നോ എന്നൊരു സംശയവും ഇല്ലാതില്ല.

കോൺഗ്രസിന്റെ മുതിർന്ന നേതാവ് മല്ലികാർജുൻ രാജ്യസഭാ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. ആ സീറ്റ് ഉറപ്പിക്കാൻ രണ്ടാമത്തെ സീറ്റിൽ ജനതാദൾ (എസ്) സ്ഥാനാർത്ഥിയായി മുൻപ്രധാനമന്ത്രി എച്ച്.വി. ദേവഗൗഡയെ സ്ഥാനാർത്ഥിയാക്കുകയാണ്. കോൺഗ്രസ് പൂർണ്ണ പിൻതുണ നൽകാനാണ് ഒരുങ്ങുന്നത്.

കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാറിന് ഇത് വലിയ വെല്ലുവിളിയാണ്. തന്ത്രങ്ങൾ പൊളിഞ്ഞാൽ കോൺഗ്രസിന്റെ കഥ കഴിയും. അതുകൊണ്ട് തന്നെ ഇത് അഭിമാന പോരാട്ടമാണ്. കോൺഗ്രസും ജനതാദളും പരസ്പരം കാല് വാരിയില്ലെങ്കിൽ മല്ലികാർജുനനും ദേവഗൗഡയ്ക്കും വിജയിക്കാനാകും. കാല് മാറുമോ, രാജിവയ്ക്കുമോ എന്നൊന്നും ഇപ്പോൾ പറയാനാവാത്ത അവസ്ഥയാണ്.

കോൺഗ്രസും ജനതാദളും മച്ചാൻ മച്ചാൻ കളി നടക്കുകയാണ്.ഇതുവരെ കാണാത്ത സ്നേഹമാണ്. ബന്ധം ഉൗട്ടി ഉറപ്പിക്കുകയാണ്. പരസ്പരം കെട്ടിപ്പുണരുമ്പോഴും ഉള്ളിലിരുപ്പ് ഇരുകൂട്ടർക്കും നന്നായി ബോദ്ധ്യവുമുണ്ട്. രാജ്യസഭാ വോട്ടെടുപ്പ് നടക്കുമ്പോൾ ചിരിച്ചുകൊണ്ട് കാല് വാരുമോ എന്ന ഭയവും ഇല്ലാതില്ല.

പരസ്പ്പരം വിശ്വസ്ഥതയുള്ള സഖ്യ കക്ഷികളായി ഇരു പാർട്ടികളും മാറണം എന്നാണ് ഡി.കെ യുടെ ആഗ്രഹം.

കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയ നേതാക്കളെ തിരികെ കൊണ്ട് വരുന്നതിനും ഡി.കെ ശിവകുമാർ ശ്രമം നടത്തുകയാണ്..

ഇതിനായി 12 അംഗസമിതിക്കും ശിവകുമാർ രൂപം നൽകിയിട്ടുണ്ട്.കോൺഗ്രസിലേക്ക് മടങ്ങി വരാൻ താത്പര്യമുള്ളവരുടെ പട്ടിക തയ്യാറാക്കി, ഇവരുടെ വിവരം ശേഖരിച്ച് ഇവരുമായി ചർച്ച നടത്തുക എന്നതാണ് ഈ സമിതിയുടെ ചുമതല.ഗുജറാത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നാല് കോൺഗ്രസ് എം.എൽ.എ മാർ രാജിവച്ച അനുഭവം മുന്നിലുണ്ട്. അതെങ്ങാനം കർണ്ണാടകയിൽ സംഭവിക്കുമോ എന്ന ഭയവും ഇല്ലാതില്ല.